Wednesday, July 31, 2013

2013 നെഹ്രുട്രോഫിക്കായി കാരിച്ചാല്‍ ചുണ്ടന്‍ നീരണിഞ്ഞു



നെഹ്രുട്രോഫിക്കായി കാരിച്ചാല്‍ ചുണ്ടന്‍ നീരണിഞ്ഞു

വീയപുരം: നെഹ്രുട്രോഫിക്കായി കാരിച്ചാല്‍ ചുണ്ടന്‍ നീരണിഞ്ഞു. കാരിച്ചാല്‍ കടവില്‍ ശനിയാഴ്ച രാവിലെ 10.50 നാണ് ചുണ്ടന്‍ നീര്‍തൊട്ടത്. ഹാട്രിക് ഉള്‍പ്പെടെ 14 തവണ നെഹ്രുട്രോഫി നേടിയ കാരിച്ചാല്‍ ചുണ്ടന്‍ ഇത്തവണ തുഴയുന്നത് പുന്നമട ബോട്ട് ക്ലബ്ബാണ്.

നീരണിയിക്കലിന് മുന്നോടിയായി രണ്ടുദിവസം മുമ്പ് ചുണ്ടന്റെ കൂമ്പ് ബലപ്പെടത്തിയിരുന്നു. ഞായറാഴ്ചമുതല്‍ ചേന്നങ്കരി ആറ്റില്‍ പരിശീലനം തുടങ്ങും. അനുജിത്ത് പ്രസാദ് (പ്രസി.), ജോസ് ഗീവര്‍ഗീസ് (സെക്ര.), റോബിന്‍ ചാക്കോ (ഖജാ.), സുബി എബ്രഹാം (ക്യാപ്ടന്‍) എന്നിവരടങ്ങുന്ന ചുണ്ടന്‍വള്ള സമിതി ഭാരവാഹികള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.