കാരിച്ചാല്‍: പുതുക്കിപ്പണിത കാരിച്ചാല്‍ ചുണ്ടന്‍ നീരണിഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ നൂറുകണക്കിന് ജലോത്സവ പ്രേമികളുടെയും കരക്കാരുടെയും സാന്നിധ്യത്തില്‍ വഞ്ചിപ്പാട്ടിന്റെയും ആര്‍പ്പുവിളികളുടെയും അകമ്പടിയോടെയാണ് നീരണിയിക്കല്‍ നടന്നത്. വള്ളപ്പുരയില്‍ പ്രത്യേക പൂജകളും പ്രാര്‍ഥനയും നടന്നു. കളക്ടര്‍ എന്‍.പദ്കുമാര്‍ നീരണിയിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാരിച്ചാല്‍ ചുണ്ടന്‍ വള്ളസമിതി പ്രസിഡന്റ് എസ്.ജയകുമാര്‍ അധ്യക്ഷനായി. മുഖ്യശില്പി കോഴിമുക്ക് ഉമാമഹേശ്വരന്‍ ആചാരിയെ ചടങ്ങില്‍ ആദരിച്ചു. പി.ഓമന, എസ്.ഉഷാകുമാരി, എസ്.എസ്.ബൈജു, എസ്.രാധമ്മ, വി.കെ.ജനാര്‍ദനന്‍, റോബിന്‍ചാക്കോ, മായ ജയചന്ദ്രന്‍, ബിനോയ് വര്‍ഗീസ്, വത്സമ്മചാക്കോ എന്നിവര്‍ സംസാരിച്ചു. വള്ളത്തിന്റെ അമരവും കൂമ്പും പുതുക്കി. ഏരാവ് പലക മാറി. പുത്തന്‍ കരുത്തുമായാണ് ഇനിയുള്ള ജലോത്സവങ്ങളില്‍ കാരിച്ചാല്‍ ചുണ്ടന്‍ എത്തുന്നത്. കുമരകം വില്ലേജ് ബോട്ട്ക്ലബ്ബാണ് ഇത്തവണ കാരിച്ചാല്‍ ചുണ്ടനില്‍ തുഴയുന്നത്.
No comments:
Post a Comment