കാരിച്ചാൽ ചുണ്ടൻ
കേരളത്തിലെ ആലപ്പുഴ ,
കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാടിന് സമീപം വീയപുരം പഞ്ചായത്തിൻ്റെ
തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കാരിച്ചാൽ എന്ന ഗ്രാമത്തിൽ ഉൾപ്പെടുന്ന ഒരു പ്രശസ്തമായ ചുണ്ടൻ വള്ളമാണ് കാരിച്ചാൽ ചുണ്ടൻ . നെഹ്റു ട്രോഫി വള്ളംകളിയിൽ ഏറ്റവുമധികം
ട്രോഫികൾ നേടിയ കാരിച്ചാൽ ചുണ്ടൻ , വിവിധ വള്ളംകളികളിൽ ( വള്ളം കളി )
നിരവധി ട്രോഫികളും നേടിയിട്ടുണ്ട് ചുണ്ടൻ. വള്ളംകളിയുടെ ചക്രവർത്തി എന്നാണ് കാരിച്ചാൽ ചുണ്ടൻ അറിയപ്പെടുന്നത്.
കേരളത്തിലെ പ്രശസ്തമായ കാരിച്ചാൽ ചുണ്ടൻ കാരിച്ചാൽ പ്രദേശത്തെ ജനങ്ങളുടെ ഉടമസ്ഥതയിലുള്ള ഈ ചുണ്ടൻ വള്ളം, 1970 സെപ്റ്റംബർ 8 നാണ് ഈ ചുണ്ടൻ വള്ളം ഇറക്കിയത്. ഇതിന് 53.25 കോൽ നീളവും 51 അംഗുലം വീതിയുമുണ്ട്. കോഴിമുക്ക് നാരായണൻ ആചാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് നിർമ്മിച്ചത്
നെഹ്റു ട്രോഫി വള്ളംകളിയുടെ വിജയ പട്ടിക
വർഷം | ക്ലബ്ബ് | ക്യാപ്റ്റൻ |
---|---|---|
1974 | ഫ്രണ്ട്സ് ബോട്ട് ക്ലബ് | പി സി ജോസഫ് |
1975 | ഫ്രണ്ട്സ് ബോട്ട് ക്ലബ് | പി സി ജോസഫ് |
1976 | യുബിസി കൈനകരി | പി കെ തങ്കച്ചൻ |
1980 | പുല്ലങ്ങാടി ബോട്ട് ക്ലബ് | രാമചന്ദ്രൻ |
1982 | കുമരകം ബോട്ട് ക്ലബ് | നെല്ലാനിക്കൽ പാപ്പച്ചൻ |
1983 | കുമരകം ബോട്ട് ക്ലബ് | നെല്ലാനിക്കൽ പാപ്പച്ചൻ |
1984 | കുമരകം ബോട്ട് ക്ലബ് | നെല്ലാനിക്കൽ പാപ്പച്ചൻ |
1986 | വില്ലേജ് ബോട്ട് ക്ലബ്, കൈനകരി | സന്നി അക്കരക്കളം |
1987 | വില്ലേജ് ബോട്ട് ക്ലബ്, കൈനകരി | സന്നി അക്കരക്കളം |
2000 | ആലപ്പുഴ ബോട്ട് ക്ലബ് | ബെൻസി രണ്ടുതിക്കൽ |
2001 | ഫ്രണ്ട്സ് ബോട്ട് ക്ലബ് | ടോബിൻ ചാണ്ടി |
2003 | നവജീവൻ ബോട്ട് ക്ലബ് | തമ്പി പൊടിപ്പാറ |
2008 | കൊല്ലം ജീസസ് ബോട്ട് ക്ലബ് | ജിജി ജേക്കബ് പൊള്ളയിൽ |
2011 (കോടതി ഉത്തരവ് പ്രകാരം, 2022-ൽ വിജയിയായി പ്രഖ്യാപിച്ചു) | ഫ്രീഡം ബോട്ട് ക്ലബ് | ജിജി ജേക്കബ് പൊള്ളയിൽ |
2016 | കുമരകം വേമ്പനാട് ബോട്ട് ക്ലബ് | ജെയിംസ്കുട്ടി ജേക്കബ് |
No comments:
Post a Comment