Saturday, August 6, 2011

നെഹ്‌റു ട്രോഫി മുത്തമിടാന്‍ കാരിച്ചാല്‍

ഓളപ്പരപ്പില്‍ പുളകമണിയിച്ച് നെഹ്റുട്രോഫിയില്‍ 15-ാം തവണയും മുത്തമിടാന്‍ കാരിച്ചാല്‍ ചുണ്ടന്‍റെ  ചുണക്കുട്ടന്മാര്‍ തുഴയെറിഞ്ഞു. ഇത്തവണ കൈനകരി ഫ്രീഡം ബോട്ട് ക്ലബിന്റെ ചിറകിലേറിയാണ് വള്ളംകളി പ്രേമികളുടെ അഭിമാനഭാജനം കായലോളങ്ങള്‍ കീറിമുറിക്കുന്നത്. മധ്യതിരുവിതാംകൂറിലെ ജലമേളകളുടെ "കേളികൊട്ടായ" ചമ്പക്കുളം മൂലം വള്ളംകളിയില്‍ തീപാറിയ പോരാട്ടത്തിലൂടെ രാജപ്രമുഖന്‍ ട്രോഫി സ്വന്തമാക്കിയാണ് ഈ വര്‍ഷത്തെ കാരിച്ചാലിന്റെ തുടക്കം. 2008 മുതല്‍ 2011 വരെ രണ്ടു മത്സരങ്ങളിലൊഴികെ കാരിച്ചാലിന്റെ ജൈത്രയാത്രയായിരുന്നു. മൂലം വള്ളംകളിയിലും, പുളിങ്കുന്ന് രാജീവ്ഗാന്ധി ട്രോഫിയിലും ഹാട്രിക് നേടി. 53 1/4 കോല്‍ നീളവും 51 അംഗുലം വണ്ണവുമുള്ള ചുണ്ടനില്‍ 81 തുഴക്കാരും, 7 നിലക്കാരും 5 പങ്കായക്കാരുമുണ്ട്. കാരിച്ചാലിനെ ചുണ്ടന്‍വള്ളങ്ങളുടെ രാജാവാക്കിയവരില്‍ പ്രമുഖനായ ജിജി ജേക്കബിന്റെ നേതൃത്വത്തിലാണ് ഇക്കുറിയും അങ്കത്തിനിറങ്ങുക. 

Friday, August 5, 2011

നെഹ്റുട്രോഫി ജലോത്സവത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്സും

ഇവിടെ ക്ലിക്ക് ചെയുകhttp://www.nehrutrophy.nic.in/new/trackandheats-2011-mal.pdf

കുതിച്ചു പായാന്‍ ജലരാജാക്കന്മാരുടെ ചക്രവര്‍ത്തികാരിച്ചാല്‍

ജലരാജാക്കന്മാരുടെ ചക്രവര്‍ത്തിയാവാന്‍ കുതിച്ചാണ് പുന്നമടയിലേക്ക് കാരിച്ചാലിന്റെ വരവ്. കൈനകരി, കുട്ടമംഗലം നെഹ്രുട്രോഫി വാര്‍ഡ്, എടത്വ എന്നീ പ്രദേശങ്ങളിലെ മിടുക്കന്മാരായ തുഴച്ചില്‍ക്കാരുടെ കൂട്ടായ്മയില്‍ ഈ വര്‍ഷം രൂപവത്കരിച്ച ഫ്രീഡം ബോട്ട് ക്ലബ് ആലപ്പുഴയാണ് നെഹ്രുട്രോഫിയില്‍ കാരിച്ചാലില്‍ തുഴയുന്നത്. ക്യാപ്റ്റന്‍ ജിജിജേക്കബ് പൊള്ളയിലിന്റെ നേതൃത്വത്തില്‍ നെഹ്രുട്രോഫിയില്‍ മുത്തമിടാനുള്ള തീവ്രപരിശീലനത്തിലാണ് ക്ലബ്അംഗങ്ങള്‍. ജൂലായ് ഒന്നുമുതല്‍ പള്ളാത്തുരുത്തിയിലെ ക്യാമ്പില്‍ താമസിച്ചാണ് പരിശീലനം. പള്ളാത്തുരുത്തി പമ്പയാറ്റില്‍ രാവിലെ 7നും ഉച്ചകഴിഞ്ഞ് 3നും രണ്ടു പ്രാവശ്യം വീതം പരിശീലനത്തുഴച്ചില്‍ നടത്തും. ചൊവ്വാഴ്ച 32 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കി. ലീഡിങ് ക്യാപ്റ്റന്‍ സുനിലിന്റെ വിസിലിനൊപ്പം കുട്ടനാടന്‍ ശൈലിയില്‍ ഒരേ താളത്തില്‍ തുഴഞ്ഞുള്ള പരിശീലനമാണ് നടക്കുന്നത്. ഫ്രീഡം ബോട്ട്ക്ലബ്ബിന് കന്നിമത്സരത്തില്‍ത്തന്നെ നെഹ്രുട്രോഫിയില്‍ മുത്തമിടാനാകുമെന്ന് ക്യാപ്റ്റന്‍ ജിജിജേക്കബ്‌പൊള്ളയില്‍ പറയുന്നു. ഷാജി ആലപ്പുഴയാണ് ഒന്നാം പങ്കായം, നോയലാണ് ചുണ്ടനിലെ ഒന്നാം തുഴക്കാരന്‍. പള്ളാത്തുരുത്തിയില്‍ പരിശീലനതുഴച്ചില്‍ നടത്തിയാണ് 120 തുഴച്ചില്‍ക്കാരെ തിരഞ്ഞെടുത്തത്. 79 തുഴച്ചില്‍ക്കാര്‍, അഞ്ച്പങ്കായക്കാര്‍, 7 നിലയാള്‍ എന്നിവര്‍ മത്സരസമയത്ത് ചുണ്ടനിലുണ്ടാവും. കാരിച്ചാല്‍ സ്വദേശികളായ 453 ഓഹരി ഉടമകളുടേതാണ് ചുണ്ടന്‍. 1970ല്‍ നീരണിഞ്ഞ ചുണ്ടന് അന്‍പത്തിഒന്നേകാല്‍ കോല്‍ നീളവും അന്‍പത്തിരണ്ട് അംഗുലം വീതിയുമാണ് ഉള്ളത്. ചുണ്ടന്‍ വള്ളങ്ങളുടെ രാജശില്‍പി കോഴിമുക്ക് നാരായണന്‍ ആചാരിയാണ് ചുണ്ടന്‍ നിര്‍മ്മിച്ചത്. 99ല്‍ നാരായണന്‍ ആചാരിയുടെ മകന്‍ ഉമാമഹേശ്വരനും.
2008ല്‍ ചങ്ങങ്കരി വേണു ആചാരിയുമാണ് ചുണ്ടന്‍ പുതുക്കി പണിതത്.

2 ഹാട്രിക്ക് അടക്കം 15 തവണ നെഹ്രുട്രോഫി നേടിയ ചരിത്രമുള്ള ചുണ്ടനാണ് കാരിച്ചാല്‍. 1973,74,75,76,80,82,83,84,86,8​7, 2000,2001,2003,2008,2011,2016വര്‍ഷങ്ങളി​ലാണ് കാരിച്ചാല്‍ ജലരാജാക്കന്‍മാരുടെ ചക്രവര്‍ത്തിയായത്. കേരളത്തിലെ വിവിധ പ്രാദേശിക ജലോത്സവങ്ങളിലും കാരിച്ചാല്‍ ചരിത്രവിജയം നേടിയിട്ടുണ്ട്. ഇത്തവണ പുന്നമടയില്‍ കുട്ടനാടന്‍ കൈക്കരുത്തില്‍ പുതിയ ചരിത്രമെഴുതാനുള്ള കുതിപ്പിലാണ് കാരിച്ചാല്‍ ചുണ്ടന്‍

Wednesday, August 3, 2011

History of Karichal Chundan

The history of Karichal Chundan was related with the Origin of Haripad Subrahmanya Swamy Temple. According to the history , people of Karichal owned a snake boat more than 120 years ago. This new boat was launched in 1970. 53.25 koal long and 51 angulam by breadth. It was constrcucted by a team lead by Kozhimukku Narayanan Achari and won Nehru Trophy in 1973 (mutual winner with Kallupparampan) , 1974, 75, 76, 80, 82, 83, 84,86, 87, 2000, 2001, 2003,2008,2011 and in 2016 ( 15times).   The Legend
The construction of Haripad Temple was took place by the leadership of some elite Brahmin illams like Pullamvazhi, Changarappalli, Thazoor and Kizhikulam. After the construction, the temple was not opened for the public because of the lack of a fine idol. At that baffling situation some of the Brahmanas had a dream about an idol, which was situated in the Govinda Muttom backwaters at kayamkulam
The Brahmanas and other Civilians started to search the idol according to the vision of the Brahmanas. They went to Govinda Muttom by water. After getting the idol, they came back to the temple from Thrikkunnapuzha through Thottappally lake and finally reached the Kopparakadvu. From there they reached Nelppurakkadavu through Payippad( Achancovil River) and Koduvakkal respectively. Then they started a ceremonial trip with the idol to the Haripad temple. According to the legend, before reaching the temple they stayed on a place for half-an-hour (Aranazhika), where later formed a temple known as Aranazhika Temple..
From thereafter the people started celebrating to commemorate this incident through conducting boat race. On every September particularly the Onam day they took a ceremonial voyage from Koppara to Koduvakkal. At the day of Avittom the people celebrate some water sports for children and the next day (Chathayam) they conduct the boat race.
The history also tells about the presence of a Snake Boat named “Dharmarajan” at Karichal from this period. That boat was ruined by time. But the people of Karichal then participated in the boat races by taking boats for rent. Javahar Thayankari was the last bost taken for rent. The boat race in 1969 paved the path to build a new snakeboat for karichal. The key idea of own a boat for Karichal was first suggested by Ghevarghese Kochukavarattu. He Shared his thoughts with C.V. Ramakrishna Pillai of Chengalathu and R. Govindan Nair of Govindamangalathu. After some serious discussions they reached some fair decisions.
In 1969 Nov 10th a session was conducted at the Karichal St: Mary’s U.P.S. That particular session was presided by Harsha Varma from Chembrol Palace, and around 163 people were participated. At that session C.V. Ramakrishnapillai put forward the proposal of building the snakeboat and it was accepted unanimously with pleasure. That session formed a committee for building the snakeboat

After that session a series of meetings was conducted and finally in 1969 Nov 23rd “the Karichal Snakeboat Club” was formed and it contain 57 members. The committe gave the responsibility for constructing the karichal Chundan to famous carpenter “Kovilmukku Narayanan Achari”.
Finally in 1970 the Karichal Chundan was become a reality. On the auspicious day of September 08th 1970 (1146 Chingam 23rd ) between 8AM and 9.15AM the Karichal Chundan took its first leap in water. Since then it has become famous for its speed and agility, thus it fulfills the words of Narayanan Achari as the “Jalachakravarthy”. It is still maintaining its majestic nick name and fame .