ഓളപ്പരപ്പില്‍ പുളകമണിയിച്ച് നെഹ്റുട്രോഫിയില്‍ 15-ാം തവണയും മുത്തമിടാന്‍ കാരിച്ചാല്‍ ചുണ്ടന്‍റെ ചുണക്കുട്ടന്മാര്‍ തുഴയെറിഞ്ഞു. ഇത്തവണ കൈനകരി ഫ്രീഡം ബോട്ട് ക്ലബിന്റെ ചിറകിലേറിയാണ് വള്ളംകളി പ്രേമികളുടെ അഭിമാനഭാജനം കായലോളങ്ങള്‍ കീറിമുറിക്കുന്നത്. മധ്യതിരുവിതാംകൂറിലെ ജലമേളകളുടെ "കേളികൊട്ടായ" ചമ്പക്കുളം മൂലം വള്ളംകളിയില്‍ തീപാറിയ പോരാട്ടത്തിലൂടെ രാജപ്രമുഖന്‍ ട്രോഫി സ്വന്തമാക്കിയാണ് ഈ വര്‍ഷത്തെ കാരിച്ചാലിന്റെ തുടക്കം. 2008 മുതല്‍ 2011 വരെ രണ്ടു മത്സരങ്ങളിലൊഴികെ കാരിച്ചാലിന്റെ ജൈത്രയാത്രയായിരുന്നു. മൂലം വള്ളംകളിയിലും, പുളിങ്കുന്ന് രാജീവ്ഗാന്ധി ട്രോഫിയിലും ഹാട്രിക് നേടി. 53 1/4 കോല്‍ നീളവും 51 അംഗുലം വണ്ണവുമുള്ള ചുണ്ടനില്‍ 81 തുഴക്കാരും, 7 നിലക്കാരും 5 പങ്കായക്കാരുമുണ്ട്. കാരിച്ചാലിനെ ചുണ്ടന്‍വള്ളങ്ങളുടെ രാജാവാക്കിയവരില്‍ പ്രമുഖനായ ജിജി ജേക്കബിന്റെ നേതൃത്വത്തിലാണ് ഇക്കുറിയും അങ്കത്തിനിറങ്ങുക.
No comments:
Post a Comment